26 April 2024 Friday

സ്ഥലം മാറി പോവുന്ന ചങ്ങരംകുളം എസ്ഐ മനോജ് കുമാറിനെ ചുമട്ട് തൊഴിലാളി ആദരിച്ചു

ckmnews

ചങ്ങരംകുളം:സ്ഥലം മാറി പോവുന്ന ചങ്ങരംകുളം എസ്ഐ മനോജ് കുമാറിനെ ചുമട്ട് തൊഴിലാളി ആദരിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷത്തോളം ചങ്ങരംകുളം പോലീസ് സ്റ്റേഷനില്‍ സേവനം ചെയ്ത് ജന്മനാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച് പിരിഞ്ഞ് പോവുന്ന ചങ്ങരംകുളം എസ്ഐ ആയിരുന്ന ടിഡി മനോജ് കുമാറിനെയാണ് ജീവകാരുണ്യ പ്രവര്‍ത്തകനും ചങ്ങരംകുളത്തെ ചുമട്ട് തൊഴിലാളിയുമായ കെബി ശിവദാസന്‍ പൊന്നാടയണിച്ച് ആദരിച്ചത്.പ്രദേശത്ത് മികച്ച സേവനം നടത്തി പ്രദേശവാസികളുടെ പ്രശംസ പിടിച്ച്പറ്റിയാണ് എസ്ഐ മനോജ്കുമാര്‍ ചങ്ങരംകുളത്ത് നിന്ന് വിട പറയുന്നത്.