01 May 2024 Wednesday

കക്കിടിപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവം ചങ്ങരംകുളം പോലീസ് കേസെടുത്തു.

ckmnews


ചങ്ങരംകുളം:കക്കിടിപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.കക്കിടിപ്പുറം സംസ്കൃതി സ്കൂളിന് സമീപം താമസിക്കുന്ന ഇക്കൂരത്ത് വളപ്പില്‍ സഹീറിന്റെ ഭാര്യ റിഷാന(26)ആണ് ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ കക്കിടിപ്പുറത്തുള്ള ഭര്‍തൃവീട്ടില്‍ ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചത്.വീട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തീകരിച്ച് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.ഏഴ് വര്‍ഷം മുമ്പാണ് പൈങ്കണ്ണൂര്‍ സ്വദേശിനിയായ യുവതിയുടെ വിവാഹം.ഒരു മകനുണ്ട്.യുവതിയുടെ ബന്ധുക്കളുടെ പരാതി പ്രകാരം ദുരൂഹമരണത്തിന് ചങ്ങരംകുളം പോലീസ് കേസെടുത്ത് അന്യേഷണം ആരംഭിച്ചു.