26 April 2024 Friday

എസ്എഫ്ഐ ആലംകോട് പഞ്ചായത്ത് കമ്മിറ്റി ഓണ്‍ലൈന്‍ പഠനത്തിന് മൊബൈൽ വിതരണം ചെയ്തു

ckmnews



ചങ്ങരംകുളം:ഓൺലൈൻ പഠനത്തിന്  സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് എസ്എഫ്ഐ ഫസ്റ്റ് ബെൽ മിഷൻ്റെ ഭാഗമായി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുകയിൽ നിന്നും വാങ്ങിയ മൊബെൽ ഫോണുകളുടെ വിതരണം ആരംഭിച്ചു.ആലംകോട് പഞ്ചായത്ത് തല വിതരണോദ്ഘാടനം മേഖല സെക്രട്ടറി അരുൺ ആലംകോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രതിഭ ടീച്ചർക്ക് ആദ്യ മൊബൈൽ ഫോൺ  നൽകി നിർവഹിച്ചു.

പരിപാടിയിൽ മേഖല പ്രസിഡന്റ്‌ റിഫാസ്, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആരിഫനാസർ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷഹീർ,ചന്ദ്രവതി,ഷഹന എന്നിവർ പങ്കെടുത്തു. വിവിധ പ്രദേശങ്ങളിലായി ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.