26 April 2024 Friday

നിർധനരായ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പുതുവസ്ത്രങ്ങളും നൽകി ചങ്ങരംകുളം എം.എസ്.എം പ്രവർത്തകർ

ckmnews

നിർധനരായ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പുതുവസ്ത്രങ്ങളും നൽകി ചങ്ങരംകുളം എം.എസ്.എം പ്രവർത്തകർ


ചങ്ങരംകുളം :നിർധനരായ കുട്ടികൾക്ക് കളിപ്പാട്ടങ്ങളും പുതുവസ്ത്രങ്ങളും നൽകി ചങ്ങരംകുളം മണ്ഡലം മുജാഹിദ് സ്റ്റുഡൻ്റ്സ് മൂവ്മെൻ്റ് (മർക്കസുദ്ദഅവ) മാതൃകയായി.അവർ കളിക്കട്ടെ അവർ ഉടുക്കട്ടെ എന്ന തലക്കെട്ടോടെ പ്രവർത്തനത്തിന് ആവശ്യമായ കളക്ഷൻ നടത്തുകയായിരുന്നു.സുമനസ്സുകളായ ഒരുപാട് ആളുകൾ പുതുവസ്ത്രങ്ങൾ,സംഭാവനകൾ,കളിപ്പാട്ടങ്ങൾ തുടങ്ങിയവ നൽകി സഹായിച്ചു. തെരുവിൽ ഉപേക്ഷിക്കപ്പെട്ട കുരുന്നുകളെ എടുത്ത് വളർത്തുന്ന രണ്ടത്താണി ശാന്തിഭവനത്തിലും വളയംകുളം ഇസ്‌ലാഹീ അസോസിയേഷൻ പരിപാലിക്കുന്ന ഇരുന്നൂറോളം അനാഥകുഞ്ഞുങ്ങളിൽ മൂന്ന് വയസ്സ് വരെ പ്രായമുള്ളവർക്കും നടോടികളായി കൂരയിൽ പാർക്കുന്ന പൈതങ്ങൾക്കും കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും നൽകുകയായിരുന്നു.