26 April 2024 Friday

വണ്ടിപ്പെറിയാറിലെ 6 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്തിൽ യുവമോര്‍ച്ച പ്രതിഷേധിച്ചു

ckmnews

വണ്ടിപ്പെറിയാറിലെ 6 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്തിൽ യുവമോര്‍ച്ച പ്രതിഷേധിച്ചു 


ചങ്ങരംകുളം:വണ്ടിപ്പെറിയാറിലെ 6 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്തിൽ പ്രതിഷേധിച്ച് ഭാരതീയജനതാ യുവ മോർച്ച സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധാഗ്നിയുടെ ഭാഗമായി പൊന്നാനി  യുവമോർച്ച മണ്ഡലം കമ്മിറ്റി എരമംഗലം സെന്ററിൽ പ്രതിയുടെ  കോലം തൂക്കിലേറ്റി പ്രതിഷേധിച്ചു,പ്രതിഷേധ പരിപാടി ജില്ലാ ജനറൽ സെക്രട്ടറി അനീഷ് മൂക്കുതല ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ്  രാഹുൽ എരമംഗലം സ്വാഗതവും സെക്രട്ടറി യദു നന്ദിയും പറഞ്ഞു, ജില്ലാ കമ്മറ്റി അംഗം ബിബിൻ കോക്കൂർ, നന്നംമുക്ക് പ്രസിഡന്റ് അജിലേഷ്,ബിജെപി വെളിയൻകോട് പഞ്ചായത്ത് പ്രസിഡന്റ്‌ രാകേഷ് പേരുമുടിശ്ശേരി, ബിജെപി പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ  എന്നിവർ പ്രസംഗിച്ചു