26 April 2024 Friday

ഐനിച്ചോട് ചുമട്ട് തൊഴിലിൽ നിന്നും വിരമിച്ചവരെ ഉപഹാരം നൽകി ആദരിച്ചു

ckmnews

ഐനിച്ചോട് ചുമട്ട് തൊഴിലിൽ നിന്നും വിരമിച്ചവരെ 

ഉപഹാരം നൽകി ആദരിച്ചു 


ചങ്ങരംകുളം:നന്നംമുക്ക് സി എച് നഗർ മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എം എസ് എഫ്, കെഎംസിസി കമ്മിറ്റികളുടെ നേതൃത്വത്തിൽ നീണ്ടകാലത്തെ ഐനിചോട് എസ് ടി യു ചുമട്ട് തൊഴിലിൽ നിന്നും സേവനം അനുഷ്ഠിച്ചു വിരമിച്ച കെവി അബൂബക്കറിനെയും, എംഎം നാസറിനെയും ഉപഹാരം നൽകി ആദരിച്ചു.നന്നംമുക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് ആക്ടിങ് പ്രസിഡന്റ് സിഎം യുസഫ് പരിപാടി ഉൽഘാടനം ചെയ്തു.

ടി ഉമ്മർ അധ്യക്ഷത വഹിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ റഹീസ അനീസ്,എം എം, നൗഷാദ്, റഫീഖ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

അബൂബക്കർ കെവി, നാസർ, നൗഷാദ്  മുഹമ്മദ്‌കുട്ടി,അനസ്, സാലിഹ്, റഹീസ്,  അനസ്, സുറാകത്ത്, ഹിജാസ്, അജ്മൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.എംഎം നാസറിന് റഹീസ അനീസും,കെവി അബൂബക്കറിന് സിഎം യൂസഫും ഉപഹാരങ്ങൾ നൽകി.ആഷിർ സ്വാഗതവും നിസാർ ടി നന്ദിയും പറഞ്ഞു.