26 April 2024 Friday

സ്വര്‍ണവിലയില്‍ മാറ്റമില്ല; ഒരാഴ്ചക്കിടെ കൂടിയത് പവന് 720 രൂപ

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ചിരുന്നു. ഒരു പവന് 35,720 രൂപയും ഗ്രാമിന് 4465 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ ഒരാഴ്ചക്കിടെ 720 രൂപയുടെ വര്‍ധനവാണുണ്ടായത്. അതേസമയം ദേശീയതലത്തില്‍ ഇന്ന് വില കുറഞ്ഞു. ആറു ദിവസത്തിനിടെ ആദ്യമായാണ് വില കുറയുന്നത്. എന്നാല്‍ രാജ്യാന്തര വിപണിയില്‍ വിലയില്‍ കാര്യമായ മാറ്റമുണ്ടായില്ല.

ദേശീയ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് വില 171 രൂപ കുറഞ്ഞ് 47,739 രൂപയായി. ഡോളര്‍ ദുര്‍ബലമായതോടെ ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1,800 ഡോളര്‍ നിലവാരത്തിലെത്തി. എന്നിരുന്നാലും നിക്ഷേപകര്‍ കരുതലോടെയാണ് നീങ്ങുന്നത്. ഭാവിയില്‍ പലിശ കൂട്ടേണ്ടിവരുമെന്ന യുഎസ് ഫെഡ് റിസര്‍വിന്റെ മോണിറ്ററി പോളിസി സംബന്ധിച്ച്‌ കൂടുതല്‍ വ്യക്തതക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. - Petrol Diesel Prices Today | പെട്രോള്‍ വില ഇന്നും കൂട്ടി; ഡീസലും നൂറിലേക്ക്

ജൂലൈ ഒന്നിന് 35,200 രൂപയായിരുന്നു പവന് വില. ജുലൈ രണ്ടിന് പവന് 35,360 ഉം മൂന്നിന് 35,440 രൂപയായും ഉയര്‍ന്നു. ഇതിനു ശേഷം തുടര്‍ച്ചയായി രണ്ട് ദിവസം സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇതിനു ശേഷം ചൊവ്വാഴ്ചയും ബുധനാഴ്ചയുമാണ് വീണ്ടും വില കൂടിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. ജൂണ്‍മാസത്തില്‍ 2000 രൂപയാണ് പവന് കുറഞ്ഞത്. കഴിഞ്ഞ രണ്ടു മാസങ്ങളില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില ജൂണിലായിരുന്നു. പവന് 35,000 രൂപ. ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റിന് പിന്നാലെ പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിച്ചു. പിന്നീടുള്ള ദിവസങ്ങളിലും വില ഉയര്‍ന്നു. ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞു. ഏപ്രിലില്‍ പവന് 1720 രൂപ കൂടി. മെയ് മാസത്തിലും സ്വര്‍ണവില വര്‍ധിച്ചു.