01 May 2024 Wednesday

പ്രകൃതി സംരക്ഷണ സംഘത്തിന്റെ ഞാറ്റുവേല ചന്ത വീടുകളിലേക്ക്

ckmnews

പ്രകൃതി സംരക്ഷണ സംഘത്തിന്റെ ഞാറ്റുവേല ചന്ത വീടുകളിലേക്ക്


പെരുമ്പിലാവ്:കാര്‍ഷിക മേഖലയില്‍ ഉണര്‍വ് പകരുന്നതിൻ്റെ ഭാഗമായ് പ്രകൃതി സംരക്ഷണ സംഘത്തിന്റെ അഗ്രികള്‍ച്ചര്‍ നെഴ്‌സറിയുടെ ഞാറ്റുവേല ചന്ത 2021 നിങ്ങളുടെ വീടുകളിലേക്ക് പദ്ധതിക്ക് തുടക്കമായി.ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം സംസ്ഥാനത്തെ മികച്ച കർഷകനും മുൻ കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ 

എം ബാലാജി നിർവഹിച്ചു.2021 ജൂലൈ 7 മുതല്‍ ജൂലൈ 25 വരെ തൃശൂർ, മലപ്പുറം,പാലക്കാട് ജില്ലകളിലാണ് ഞാറ്റുവേല ചന്ത 2021 നിങ്ങളുടെ വീടുകളിലേക്ക് എന്ന പദ്ധതി നടപ്പിലാക്കുന്നത്,ഞാറ്റുവേല ചന്തയില്‍ 7.5% മുതല്‍ 50% വരെ സബ്‌സീഡി നിരക്കില്‍  പച്ചക്കറി തൈകളും, ഫലവൃക്ഷ തൈകളും 

കൂടാതെ സൂപ്പർ ജൈവ 2012 വളങ്ങൾ 15 ശതമാനം സബ്സീഡി നിരക്കിലും ലഭ്യമാവും.

പ്രകൃതിസംരക്ഷണ സംഘം മീഡിയ കോഡിനേറ്റർ റഫീഖ് കടവല്ലൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ

പ്രകൃതിസംരക്ഷണ സംഘം  ജില്ലാ സെക്രട്ടറി ഷാജി തോമസ് എം,

പ്രകൃതിസംരക്ഷണ സംഘം പ്രവർത്തകരായ ശങ്കരനാരായണൻ, ഷാനവാസ് എന്നിവർ  പങ്കെടുത്തു,

പ്രകൃതി സംരക്ഷണ സംഘം അഗ്രികള്‍ച്ചര്‍ നെഴ്‌സറി സ്റ്റേറ്റ് കോഡിനേറ്റർ

സജി മാത്യൂ സ്വാഗതം പറഞ്ഞു.കൂടുതൽ വിവരങ്ങൾക്ക്

 81 119 079 01 എന്ന  നമ്പറിൽ ബന്ധപ്പെടുക