26 April 2024 Friday

ആലംകോട് പഞ്ചായത്ത് മുസ്ലിംലീഗ് തിരുവനന്തപുരം സി എച്ഛ് സെന്ററിനുള്ള ഫണ്ട് കൈമാറി

ckmnews

ആലംകോട് പഞ്ചായത്ത് മുസ്ലിംലീഗ് തിരുവനന്തപുരം സി എച്ഛ് സെന്ററിനുള്ള ഫണ്ട് കൈമാറി


ചങ്ങരംകുളം :തിരുവനന്തപുരം സി എച്ച് സെന്ററിന്ന് വേണ്ടി ആലങ്കോട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ശാഖാ കമ്മിറ്റികളുടെ സഹകരണത്തോടെ സ്വരൂപിച്ച തുക തിരുവനന്തപുരം സി എച്ച് മുഹമ്മദ് കോയ ചാരിറ്റബിൾ സെന്ററിന്റെ ചെയർമാൻ കൂടിയായ ഇ ടി മുഹമ്മദ് ബഷീർ എം പി ക്ക് ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്  സി കെ ബാപ്പിനു ഹാജി  കൈമാറി.കാൻസർ രോഗികളുടെ ചികിത്സക്ക് പേരുകേട്ട തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ ചികിത്സക്കെത്തുന്ന നിർദ്ധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യമായി ഭക്ഷണവും താമസവും ആംബുലൻസ് സേവനവും  നൽകി വരുന്ന കേന്ദ്രമാണ് തിരുവനന്തപുരം സി എച്ച് സെന്റർ. 2004 -ൽ ഇടി മുഹമ്മദ് ബഷീർ സാഹിബ് എം പി മുൻകൈയെടുത്ത് സ്ഥാപിച്ച ഈ സി എച്ച് സെന്ററിൽ ഇപ്പോൾ 250 ലധികം പേർക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്.  ഓരോ മാസവും ആറ് ലക്ഷത്തിലധികം രൂപയാണ് ഈ സെന്റർ നടത്തിപ്പിനുവേണ്ടി  ചെലവഴിക്കുന്നത്. നാട്ടിലും വിദേശത്തുമുള്ള ഉദാരമതികളുടെ സഹായസഹകരണങ്ങൾ കൊണ്ടാണ് ഈ സ്ഥാപനത്തിലെ ദൈനംദിന ചെലവുകൾ മുന്നോട്ടുപോകുന്നത്പൊന്നാനി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ ആലംകോട് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഹമ്മദുണ്ണി കാളാച്ചാൽ വൈസ് പ്രസിഡണ്ട് എം അബ്ബാസലി സെക്രട്ടറി കെ എം ഏ ജബ്ബാർ എന്നിവരും സന്നിഹിതരായിരുന്നു