27 April 2024 Saturday

കോക്കൂരില്‍ വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ട് ഉപവാസ സമരം നടത്തി

ckmnews


ചങ്ങരംകുളം:കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവൃത്തിക്കാൻ അനുവദിക്കണമെന്നും, കോവിസ് പ്രോട്ടോക്കോളിന്റെ പേരിലുള്ള വ്യാപാരി ദ്രോഹ നടപടികൾ പിൻവലിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ടും വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കാലത്ത് 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കോക്കൂർ സെന്ററിൽ ഉപവാസ സമരം നടത്തി.യൂണിറ്റ് ജനറൽ സെക്രട്ടറി ഇ.വി മുജീബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡണ്ട് അബ്ദുറസ്സാഖ് നാലകത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റിലെ മുതിർന്ന വ്യാപാരി സുന്ദരൻ, അഫ്സൽ, ജിയാവുറഹ്മാൻ, അൻസാർ എന്നിവർ ഉപവാസ നായകൻമാരെ ഹാരാർപ്പണമണിയിച്ചു.ബ്ലോക്ക് മെമ്പർ റീസ പ്രകാശ്, വാർഡ് മെമ്പർമാരായ അബ്ദുസ്സലാം (കുഞ്ഞു ), മൈമൂന ഫാറൂക്ക് സാമൂഹ്യ രാഷ്ട്രീയ പ്രർത്തകരായ മുജീബ് കോക്കൂർ, കല്ലുംപുറം അബൂബക്കർ,സുലൈമാൻ കോക്കൂർ, ടി.വി അബ്ദുറഹ്മാൻ, റഷീദ് കൊഴിക്കര,അരുൺലാൽ, അബ്ദുട്ടി വളയംകുളം, റാഷിദ് കോക്കൂർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ഉപവാസ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് വളയംകുളത്തും,പാവിട്ടപ്പുറത്തും ഇ.വി മാമു, ജലീൽ മൾട്ടി എന്നിവരുടെ നേതൃത്വത്തിൽ വ്യാപാരികൾ നിൽപ്പുസമരം നടത്തി.വൈകുന്നേരം ഹവിൽദാർ അബൂബക്കർ നാരങ്ങ നീര് നൽകി ഉപവാസം അവസാനിപ്പിച്ചു.ബഷീർ കോക്കൂർ സ്വാഗതവും, ആശിഖ് ഗാർഡൻ നന്ദിയും പറഞ്ഞു.