01 May 2024 Wednesday

വ്യാപാരി സമരത്തിന് മുസ്‌ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും ഐക്യദാർഢ്യം

ckmnews



ചങ്ങരംകുളം :മാസങ്ങളായി കടകൾ തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന വ്യാപാരികൾ ഇന്ന് സംസ്ഥാനമൊട്ടാകെ നടത്തിയ കടയടപ്പ് സമരത്തിന് ആലംകോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് ,മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റികൾ ഐക്യദാര്‍ഢ്യം അറിയിച്ചു.ചങ്ങരംകുളം ലീഗ് ഓഫിസ് പരിസരത്തു നിന്നും പ്രകടനമായി ഉപവാസപന്തലിലെത്തിയാണ് ഐക്യദാർഢ്യം അറിയിച്ചത്.ഷാനവാസ് വട്ടത്തൂർ ,സികെ വാപ്നു ഹാജി ,അഹമ്മദുണ്ണി കാളാച്ചാൽ ,സികെ അഷ്‌റഫ് ,ഷബീർ മാങ്കുളം ,സഫീർ ചിയ്യാനൂർ ,കെവിഎ കാദർ ,എം അബ്ബാസലി ,കെഎംഎ ജബ്ബാർ ,റമീസ് പെരുമുക് ,അക്മൽ കോക്കൂർ ,ബഷീർ പന്താവൂർ ,ഷഫീക് തച്ചുപറമ്പ് ,ഇന്താസ് കോലിക്കര,ഇർഫാൻ തുടങ്ങിയവർ പങ്കെടുത്തു .പിപി ഖാലിദ് നന്ദി രേഖപ്പെടുത്തി