26 April 2024 Friday

നന്നംമുക്കിന് പുറകെ ആലംകോടും നിയന്ത്രണം 3 / 7 / 21 ശനിയാഴ്ച മുതൽ 7/7/21 ബുധനാഴ്ച വരെ ഡി,സി കാറ്റഗറിയില്‍ ഒരെ നിയന്ത്രണം

ckmnews

നന്നംമുക്കിന് പുറകെ ആലംകോടും നിയന്ത്രണം


3 / 7 / 21 ശനിയാഴ്ച മുതൽ 7/7/21 ബുധനാഴ്ച വരെ ഡി,സി കാറ്റഗറിയില്‍ ഒരെ നിയന്ത്രണം


ദുരന്ത നിവാരണ അതോറിറ്റി  ജില്ലാ ചെയർമാന്റെ   പുതിയ ഉത്തരവ് പ്രകാരം  നിലവിൽ സി കാറ്റഗറിയിൽ ഉൾപ്പെട്ട പഞ്ചായത്തുകൾ 3 / 7 / 21 ശനിയാഴ്ച മുതൽ 7/7/21 ബുധനാഴ്ച വരെ ഡി കാറ്റഗറിയിൽ പെട്ട പഞ്ചായത്തുകളിലെ അതേ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാൻ ബാധ്യസ്ഥരാണ്.അതനുസരിച്ചു ആലംകോട് പഞ്ചായത്തിൽ തിങ്കളാഴ്ച മുതൽ ഓട്ടോ ടാക്സി പൊതു സർവീസുകൾ അനുവദനീയമല്ല.ബാങ്കുകൾ തിങ്കൾ ,ബുധൻ, വെള്ളി ദിവസ്സങ്ങളിൽ തുറക്കാം.ആവശ്യ സാധനങ്ങളുടെ കടകൾ രാവിലെ ഏഴു മുതൽ വൈകീട്ട് 7 വരെ തുറക്കാം.പ്രാദേശിക കടകൾ ഉപയോഗപ്പെടുത്തി പരമാവധി അങ്ങാടികളിൽ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക