11 May 2024 Saturday

എഎംഎല്‍പി സ്കൂളിലെ മദേര്‍സ് ലൈബ്രറിക്ക് ഇബ്രാഹിം പൊന്നാനിയുടെ നൂറ്റൊന്ന് കവിതകള്‍ സമ്മാനിച്ചു

ckmnews

എഎംഎല്‍പി സ്കൂളിലെ മദേര്‍സ് ലൈബ്രറിക്ക് ഇബ്രാഹിം പൊന്നാനിയുടെ നൂറ്റൊന്ന് കവിതകള്‍ സമ്മാനിച്ചു


ചങ്ങരംകുളം:എഎംഎല്‍പി സ്കൂളിലെ മദേര്‍സ് ലൈബ്രറിക്ക് ഇബ്രാഹിം പൊന്നാനിയുടെ നൂറ്റൊന്ന് കവിതകള്‍ സമ്മാനിച്ചു.മലപ്പുറം എഴുത്തുകൂട്ടം വായനാദിനാചരണത്തിന്റെ ഭാഗമായി നെഞ്ചിലേറ്റിയ ബുക്ക് ചലഞ്ചിൽ കൈയൊപ്പ് ചാർത്തിക്കൊണ്ട് പെരുമുക്ക് എഎംഎൽപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായ

സുലൈമാൻ ആണ് സ്കൂളിന്റെ മദേർസ് ലൈബ്രറിയിലേക്ക് "നൂറ്റാന്നു കവിതകൾ" എന്ന ഇബ്രാഹീ പൊന്നാനിയുടെ കൃതി സമ്മാനിച്ചത്.സ്കൂളിലെ വിദ്യാര്‍ത്ഥി കൂടിയായ ഇഹ്സാൻ അഹമ്മദ് കൃതി ഏറ്റ് വാങ്ങി