08 May 2024 Wednesday

ആലംകോട് പഞ്ചായത്തിനെ മഴക്കാല രോഗരഹിത മാക്കുന്നതിൻെറ ഭാഗമായി ചങ്ങരംകുളം ടൗൺ ശുചീകരണം തുടങ്ങി.

ckmnews

ആലംകോട് പഞ്ചായത്തിനെ മഴക്കാല രോഗരഹിത മാക്കുന്നതിൻെറ ഭാഗമായി ചങ്ങരംകുളം ടൗൺ ശുചീകരണം തുടങ്ങി.


ചങ്ങരംകുളം:മഴക്കാല രോഗങ്ങൾ വരാതിരിക്കുവാനുള്ള ജാഗ്രതയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ വീടുകളും പരിസരവും ശുചീകരിച്ചു തുടങ്ങി. കൊതുക് പെരുകുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് ലക്ഷ്യം.ഇതിനായി പഞ്ചായത്തിലെ മുഴുവൻ വീട്ടുകാരേയും രംഗത്തിറക്കുകയാണ് ഉദ്ദ്യേശിക്കുന്നത്.  പഞ്ചായത്തംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ, കുടുംബശ്രീ, ആശാ വർക്കർമാർ, RRT അംഗങ്ങൾ, യുവജന സംഘടനകൾ, ക്ലബ്ബുകൾ ഇവരുടെയൊക്കെ നേതൃത്വവും പിന്തുണയുണ്ടാവണമെന്നും ഗ്രാമപഞ്ചായത്ത് അറിയിച്ചു. ലോക്ക് ഡൗണായതിനാൽ ജനങ്ങൾ വീടുകളിൽ കഴിയുകയാണ്.അതിനാൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ നല്ല നിലയിൽ നടത്താൻ ഈ അവസരം ഉപയോഗിക്കണം.വീടും പരിസരവും ശുചിയാക്കുന്നതിനൊപ്പം കവുങ്ങ് തെങ്ങ് മറ്റു തോട്ടങ്ങൾ എന്നിവിടങ്ങൾ വൃത്തിയാക്കാനും ഉടമകൾ തയ്യാറാവണം.നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിലും കെട്ടിടങ്ങളുടെ ടെറസിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.മത്സ്യമാർക്കറ്റുകൾ പോലുള്ള സ്ഥലങ്ങളിലും മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെടകെട്ടിടങ്ങളുടെ ടെറസിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം.മത്സ്യമാർക്കറ്റുകൾ പോലുള്ള സ്ഥലങ്ങളിലും മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങൾ ബന്ധപ്പെട്ട നടത്തിപ്പുകാരോ ഉടമകളോ സ്വീകരിക്കണം.വീടുകളിലുള്ള മാലിന്യങ്ങൾ ഇനം തിരിച്ച് വേർതിരിച്ച് വൃത്തിയാക്കി വെക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനാംഗങ്ങൾ വീടുകളിൽ എത്തി പിന്നീട് ഇവ ശേഖരിക്കും. ബ്രേക്ക് ദ ചെയിൻ നിബന്ധനകൾ പാലിച്ച് മാത്രമേ ഈ പ്രവൃത്തികൾ ചെയ്യാവൂ എന്നും പഞ്ചായത്ത് ഭരണസമിതി അറിയിച്ചു