08 May 2024 Wednesday

കരിങ്കല്ലത്താണിയില്‍ യുവാവിനെ റോഡരമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

ckmnews

ചങ്ങരംകുളം:കരിങ്കല്ലത്താണിയില്‍ യുവാവിനെ റോഡരമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു.യുവാവിന്റെ ദുരൂഹ മരണത്തില്‍ പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍. തൊടുപുഴ കല്ലൂര്‍ കൂടിയകത്ത് ആന്റോ (20) ആണ് അറസ്റ്റിലായത്.കാഞ്ഞിരമുക്ക് വാലിയില്‍ ഭരതന്റെ മകന്‍ അമലിനെ (20) പ്രഭാത സവാരിക്കിടെ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കരളിനും നട്ടെല്ലിനും ക്ഷതമേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണത്തില്‍ ദുരൂഹത തോന്നിയത്.സമീപത്തെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍,പരസ്യ ബോര്‍ഡ് കൊണ്ടുപോകുന്ന പിക്കപ്പ് വാനിനെ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തി.എറണാകുളത്ത് വച്ച്‌ ഡ്രൈവറെയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിലെടുത്തു.പിക്കപ്പ് വാന്‍ അമലിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രതി പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്