26 April 2024 Friday

അടുക്കളത്തോട്ടത്തിൽ മണ്ണിരകളെ തിരഞ്ഞ 6 വയസ്സുകാരന് ലഭിച്ചത് അപൂർവ്വ വസ്തു; അമ്പരന്ന് നാട്ടുകാർ

ckmnews

വീട്ടിലെ തോട്ടത്തില്‍ മണ്ണിരകളെ തിരഞ്ഞ ആറ് വയസ്സുകാരന് ലഭിച്ച്‌ 488 ദശലക്ഷം പഴക്കം വരുന്ന ഫോസില്‍. ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാന്‍ഡിലെ വാള്‍സാലിലാണ് കൗതുകകരമായ സംഭവം നടക്കുന്നത്. സിദ്ദാഖ് സിംഗ് ജാമാത് എന്ന അറുവയസുകാരനാണ് ഫോസില്‍ കണ്ടെത്തിയത്. 251 മുതല്‍ 488 ദശലക്ഷം പഴക്കം വരുന്ന പവിഴപ്പുറ്റിന്‍റെ ഫോസിലാണ് സിഡ് എന്നുവിളിക്കുന്ന സിദ്ദാഖ് സിംഗ് ജാമാത് കണ്ടെത്തിയത്.

മണ്ണിരയ്ക്കായി കുഴിക്കുമ്ബോഴാണ് പാറപോലുള്ള ഒരു വസ്തു ശ്രദ്ധിക്കുന്നത്. കൊമ്ബിന്‍റെ രൂപമായിരുന്നു അതിന്. ഏതെങ്കിലും ജീവിയുടെ കൊമ്ബ് ആകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ സമ്മാനമായി കിട്ടിയ ഫോസില്‍ തിരിച്ചറിയുന്നതിനുള്ള കിറ്റ് ഉപയോഗിച്ചപ്പോഴാണ് താന്‍ കണ്ടെത്തിയത് ഫോസിലാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് ഈ ആറുവയസ്സുകാരന്‍ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്.