26 April 2024 Friday

ജനങ്ങളുടെ ദുരിതത്തിന്​ അറുതിയില്ല; 13ാം ദിവസവും എണ്ണവില കൂട്ടി

ckmnews

കൊച്ചി: ജനങ്ങളെ ദുരിതക്കയത്തിലേക്ക്​ തള്ളിവിട്ട്​ തുടര്‍ച്ചയായ 13ാം ദിവസവും എണ്ണ വില കൂട്ടി. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ്​ കൂട്ടിയത്​. ഇതോടെ മിക്ക നഗരങ്ങളിലും പെട്രോള്‍ വില 90 കടന്ന്​ കുതിക്കുകയാണ്​.

തിരുവനന്തപുരത്ത്​ പെട്രോളിന്​ 92.46 രൂപയും ഡീസലിന്​ 86.99 രൂപയുമാണ്​ ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ ​െപട്രോളിന്​ 90.75 രൂപയും ഡീസലിന്​ 85.44 രൂപയുമാണ്​ വില.

അതേസമയം, അന്താരാഷ്​ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞു. ബാരലിന്​ 1.02 ഡോളര്‍ കുറഞ്ഞ്​ 62.91 ഡോളറിലാണ്​ ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വ്യാപാരം. 1.60 ശതമാനത്തിന്‍റെ ഇടിവാണ്​ രേഖപ്പെടുത്തിയത്