08 May 2024 Wednesday

മൃഗക്ഷേമ പ്രവർത്തിന് ശ്രീജേഷ് പന്താവൂരിന് അംഗീകാരം

ckmnews



എടപ്പാൾ:കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പിന്‍റെ സ്നേഹാദരവ് ഏറ്റുവാങ്ങി ശ്രീജേഷ് പന്താവൂർ.മലപ്പുറം ജില്ലയിലെ 2019-2020 ലെ മികച്ച മൃഗക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപഹാരം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് എം കെ റഫീഖയില്‍ നിന്നും ശ്രീജേഷ് ഏറ്റുവാങ്ങി. ജില്ലാ വെറ്റിനറി ഡയറക്ടർ ഡോ.  കെ.വി. ഉമ, ജില്ലാ വെറ്റിനറി ഉപ ഡയറക്ടർ ഡോ. ബി.സുരേഷ്, ജില്ലാ ചീഫ് വെറ്റിനറി ഓഫീസർ പി.യു. അബ്ദുൾ അസീസ്, ഡോ. ഹാരൂൺ അബ്ദുൽ റഷീദ് എന്നിവർ സന്നിഹിതരായിരുന്നു.