26 April 2024 Friday

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ളാക്ക് മൈലിംഗ് കൗമാരക്കാരൻ പിടിയിൽ

ckmnews

സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കി ബ്ളാക്ക് മൈലിംഗ് 


കൗമാരക്കാരൻ പിടിയിൽ


തൃശ്ശൂർ: മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുന്ന കൊല്ലം സ്വദേശിയായ കൗമാരക്കാരൻ പിടിയിൽ. തൃശ്ശൂർ സിറ്റി കമ്മിഷണർ ആർ.ആദിത്യയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്.സാമൂഹിക മാധ്യമ സൈറ്റുകൾ ഉപയോഗിക്കുന്ന പെൺകുട്ടികളെയും സ്ത്രീകളെയും പരിചയപ്പെട്ടശേഷം ഇവരെ വിവിധ സിനിമാതാരങ്ങളുടെ ഫാൻസ് ഗ്രൂപ്പുകളിലേക്ക് ക്ഷണിച്ച് അതിൽ അംഗമാക്കും. തുടർന്ന് തുടർച്ചയായി സന്ദേശം കൈമാറും. പരിചയപ്പെടുന്ന പെൺകുട്ടികളോട് സാധാരണ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ ആവശ്യപ്പെടും. തുടർ‌ന്ന് സ്വകാര്യഭാഗങ്ങളും നഗ്നചിത്രങ്ങളും അയച്ചുതരാൻ പ്രേരിപ്പിക്കും. മോർഫ് ചെയ്ത നഗ്നഫോട്ടോകളുപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് ഇത് സാധ്യമാക്കുക.ഇത്തരത്തിൽ ഭീഷണി നേരിട്ട ഒരു പെൺകുട്ടിയാണ് പരാതി കൊടുത്തത്.

ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽനിന്ന്‌ ഇത്തരത്തിൽ നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങൾ കണ്ടെടുത്തു. ഇരകളായ കൂടുതൽപേരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. സമാനരീതിയിൽ തട്ടിപ്പുനടത്തുന്ന കുറ്റവാളികളെ കണ്ടെത്തുന്നതിന് ഓൺലൈൻ ഗ്രൂപ്പുകളിൽ സൈബർ പോലീസിന്റെ നിരീക്ഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.