11 May 2024 Saturday

യൂ. ഡി.എഫിന്റെ ജനപ്രതിനിധികൾ ഉത്തമ മാതൃകകളാകണം മുനവ്വറലി ശിഹാബ് തങ്ങൾ

ckmnews


എടപ്പാൾ:ജനപ്രതിനിധിനികൾ ഉത്തമ മാതൃകകളായി, ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. 

തവനൂർ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച യൂ.ഡി.എഫിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിജയികൾക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഐ.പി.ജലീൽ അധ്യക്ഷനായിരുന്നു.

 മുസ്ലിം ലീഗ് സംസ്ഥാന ഉപാധ്യക്ഷൻ ഡോ.സി.പി.ബാവാ ഹാജി മുഖ്യാതിഥിയായിരുന്നു.പൊതുപ്രവർത്തനത്തിന് നിസ്വാർത്ഥമായ മാതൃകയാകാൻ അദ്ദേഹം ജനപ്രതിനിധികളെ ആഹ്വാനം ചെയ്തു.

ഉപഹാരങ്ങൾ മുനവറലി തങ്ങൾ, ഡോ.സി.പി.ബാവാഹാജി എന്നിവർ വിതരണം ചെയ്തു.യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ എം.എ.സമദ് മുഖ്യ പ്രഭാഷണം നടത്തി.

എം.അബ്ദുള്ള കുട്ടി,സിദ്ധീഖലി രാങ്ങാട്ടൂർ, കുഞ്ഞിപ്പ ഹാജി കാലടി, ജംഷീർ കൈനിക്കര, പത്തിൽ സിറാജ്,  ലത്തീഫ് ഐങ്കലം, ഹംസ മാസ്റ്റർ, ശിഹാബ് തങ്ങൾ, അസ്ലം  തിരുത്തി, മജീദ് കഴുങ്കിൽ, അക്ബർ കുഞ്ഞ്, ഹസൈനാർ നെല്ലിശേരി,ഷഫീക് കൂട്ടായി, ഏ.വി നബീൽ  തുടങ്ങിയവർ പ്രസംഗിച്ചു. സി.പി. സാനിബ്, വി.പി. ഫൈസൽ, വി.പി.എ റഷീദ്, വി.പി.എം അലി അഷ്ക്കർ,വിപി അക്ബർ,  സിദ്ധിക്ക് മറവഞ്ചേരി, മൻസൂർ മരയങ്ങാട്ട്, ഹുസൈൻ നരിപ്പറബ്ബ്, എം.കെ മുജീബ്, മുസ്തഫ തവനൂർ, ഷാഫി എന്നിവർ നേതൃത്വം നൽകി.