08 May 2024 Wednesday

മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ നാലാം വാര്‍ഷികവും ദുആ സമ്മേളനവും നാളെ

ckmnews

മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ നാലാം വാര്‍ഷികവും ദുആ സമ്മേളനവും നാളെ


 പാണക്കാട് സയ്യിദ്. ഹൈദരലി ശിഹാബ് തങ്ങളുടെ ഇജാസിയ്യത്ത് പ്രകാരം മണ്ണാരപ്പറമ്പിൽ എല്ലാ മാസവും നടന്നു വരുന്ന മജ്ലിസുന്നൂറിന്റെ നാലാം വാര്‍ഷികവും ദുആ സമ്മേളനവും നാളെ മണ്ണാരപ്പറമ്പ് മുക്കിലപ്പീടികയില്‍.  മർഹൂം പാളിക്കാട്ടില്‍ ഖാദർകുട്ടി ഹാജി നഗറില്‍ നടക്കും.


വൈകീട്ട് ഏഴ് മണിക്ക് ആരംഭിക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സംഗമത്തിന്. മഹല്ല് ഖത്തീബും മണ്ണാരപ്പറമ്പ് മജ്ലിസുന്നൂര്‍ അമീറുമായ ഉസ്താദ്:അബ്ദുള്‍മജീദ് ഫൈസി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന പരിപാടി പാണക്കാട് സയ്യിദ് സ്വാബിഖലിശിഹാബ് തങ്ങള്‍ ഉത്ഘാടനം ചെയ്യും. സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തും. സമാപന പ്രാർത്ഥനക്ക് പൊന്നാനി മഊനത്തുൽ ഇസ്ലാംസഭ ജനറല്‍ സെക്രട്ടറി ഉസ്താദ്: ഹംസ ബിന്‍ ജമാല്‍റംലി നേതൃത്വം നൽകും.