08 May 2024 Wednesday

കനത്ത ചൂടിന് ആശ്വാസമേകി ചങ്ങരംകുളം മേഖലയില്‍ കനത്ത മഴ

ckmnews


ചങ്ങരംകുളം:കനത്ത ചൂടിന് ആശ്വാസമായി മേഖലയില്‍ കനത്ത മഴ.അപ്രതീക്ഷിതമായ മഴ കൊയ്തിന് തയ്യാറായ നെല്‍ കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.പ്രതീക്ഷിച്ച മഴ ലഭിക്കാതെ വന്നതോടെ പ്രദേശത്തെ നൂറ്കണക്കിന് ഏക്കര്‍ വരുന്ന മുണ്ടകന്‍ കര്‍ഷകര്‍ കിണറുകളില്‍ നിന്നും കുളങ്ങളില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എത്തിച്ചാണ് കൃഷി വിളവെത്തിച്ചത്.അടുത്ത ദിവസങ്ങളായി സംസ്ഥാനത്ത് പലയിടങ്ങളിലും ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്