26 April 2024 Friday

വീടുകളില്‍ ഭക്ഷ്യ വിഭവ കിറ്റുകള്‍ എത്തിച്ച് നല്‍കി ടീം ഇആര്‍എം

ckmnews


എരമംഗലം: വീടുകളില്‍ ഭക്ഷ്യ വിഭവകിറ്റുകള്‍ എത്തിച്ച് നൽകി ടീം ഇ ആർ എം ശ്രദ്ധേയമാവുന്നു.കൊറോണയുടെ പശ്ചാതലത്തില്‍ രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ മൂലം ദുരിതത്തിലായ കുടുംബങ്ങളെ കണ്ടെത്തിയാണ് ടീം ഇആര്‍എം ഭക്ഷ്യകിറ്റ് വിതരണം നടത്തുന്നത്. പച്ചക്കറി, പലവ്യഞ്ജന, ബേക്കറി ഇനങ്ങൾ അടങ്ങിയ അൻപതിലധികം കിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിതരണം നടത്തിയത്. നാട്ടുകാരുടെയും നല്ലവരായ പ്രവാസികളുടെയും സുമനസ്സ് കൊണ്ടാണ് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ട് പോവുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.Team ERM മാസം തോറും നൽകി വരാറുള്ള ക്ഷേമ പെൻഷനും, ഭക്ഷ്യ കിറ്റും വരും ദിവസങ്ങളിലും വിതരണം നടക്കും.ഷറഫുദ്ധീൻ 'റഫീഖ് പുഴക്കര മനോജ്, റംഷാദ് സൈബർ മീഡിയ, സുരേഷ് പൂങ്ങാടൻ, അറമുഖൻ സോനാരെ, റിനീഷ് , രാജൻ പയ്യപുള്ളി, കബീർ, റസാഖ് ,പ്രഗിലേഷ്ശോഭ തുടങ്ങിയവർ നേതൃത്വം നൽകി.