26 April 2024 Friday

യൂത്ത്ഫുൾ ടീം ചാരിറ്റിയുടെ നേതൃത്വത്തിൽ കോൺവെക്സ് മിറർ നാടിനു സമർപ്പിച്ചു

ckmnews


എരമംഗലം:താഴത്തേൽപ്പടിയിൽ ഇരുപത്തഞ്ചോളം വർഷമായി കലാസാംസ്‌കാരിക സാമൂഹിക ജീവകാരുണ്യ പ്രവർത്തങ്ങളിൽ നിറ സാന്നിധ്യമായ  യൂത്ത്ഫുൾ ടീം ചാരിറ്റിയുടെ നേതൃത്വത്തിൽ പരിസര പ്രദേശത്ത്  ഒന്നാം ഘട്ടത്തിൽ ആറോളം കോൺവെക്സ് മിറർ  29/11/2020 ഞായറാഴ്ച യൂത്ത് ഫുൾ ടീം മെമ്പർമാരുടെ സാന്നിധ്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  നാടിനു സമർപ്പിച്ചു.യൂത്ത്ഫുൾ നഗറിലും

പരിസരത്തും വാഹനാപകടങ്ങൾ നിത്യ സംഭവമായ സാഹചര്യത്തിലാണ് കോൺവെക്സ് മിറർ സ്ഥാപിക്കാൻ യൂത്ത് ഫുൾ ടീം തീരുമാനിച്ചത്.കോവിഡ് കാലത്ത് കിറ്റ് വിതരണം നടത്തിയും, പ്രളയ സമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട്‌ നൽകിയും രക്‌ത ഗ്രൂപ്പ് നിർണയവും കണ്ണു പരിശോധന ക്യാമ്പ് നടത്തിയും രോഗികളെ സഹായിച്ചും ജനഹൃദയളിൽ സ്ഥാനം പിടിച്ച യൂത്ത്ഫുൾ ടീം ചാരിറ്റിയുടെ വിജയത്തിന് നാട്ടിലും വിദേശത്തുമുള്ള മെമ്പർമാരോടൊപ്പം നല്ലവരായ നാട്ടുകാരുടെയും അകമഴിഞ്ഞ സഹകരണമാണ് പ്രവര്‍ത്തനത്തിന് സഹായകമായത്.