01 May 2024 Wednesday

സുഗന്ധഗിരി മരംമുറിക്കേസ്; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ckmnews


സുഗന്ധഗിരി മരംമുറിക്കേസില്‍ മൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്. സൗത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ.സജിന, ഫ്‌ലയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ സജീവന്‍ എം, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.