30 April 2024 Tuesday

യുഡിഎഫ് ചങ്ങരംകുളം മേഖല കമ്മിറ്റി തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ckmnews

യുഡിഎഫ് ചങ്ങരംകുളം മേഖല കമ്മിറ്റി തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു

ചങ്ങരംകുളം:യുഡിഎഫ് ചങ്ങരംകുളം മേഖല കമ്മിറ്റി തിരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.ആലംകോട് നന്നംമുക്ക് ചിറവല്ലൂർ മേഖലയിൽ നിന്നായി എത്തിയ പ്രവർത്തകർ ചേർന്നാണ് ചങ്ങരംകുളത്ത് തിരഞ്ഞെടുപ്പ് റാലി നടത്തിയത്.തുടർന്ന് ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ നടന്ന യോഗം കെപിസിസി വൈസ് പ്രസിഡണ്ട് വിടി ബൽറാം ഉദ്ഘാടനം ചെയ്തു.ഷാനവാസ് വട്ടത്തൂർ സ്വാഗതം പറഞ്ഞ യോഗത്തിൽ കെ മുരളീധരൻ അധ്യക്ഷത വഹിച്ചു.കെഎം ഷാജി മുഖ്യ പ്രഭാഷണം നടത്തി.പിടി അജയ് മോഹൻ,അഷറഫ് കോക്കൂർ,സുഹറ മമ്പാട്,തുടങ്ങിയ യുഡിഎഫിന്റെ പ്രമുഖർ പങ്കെടുത്ത് സംസാരിച്ചു