18 April 2024 Thursday

വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. എടപ്പാള്‍ സ്വദേശികളായ രണ്ട് പേരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്

ckmnews

വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.


എടപ്പാള്‍ സ്വദേശികളായ രണ്ട് പേരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്


എടപ്പാള്‍:വീട്ടമ്മയുടെ സ്വകാര്യ ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍.എടപ്പാള്‍ സ്വദേശികളായ രണ്ട് പേരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.എടപ്പാള്‍ പെരുമ്പറമ്പ് സ്വദേശിയായ വീട്ടമ്മയുടെ ബാത്ത്റൂമില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയിലാണ് രണ്ട് പേര്‍ പിടിയിലായത്.പൊല്‍പാക്കര സ്വദേശി സുബീഷ്,പെരുമ്പറമ്പ് സ്വദേശി സുഷാന്ത് എന്നിവരെയാണ് പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്.സുബീഷ് പകര്‍ത്തിയ ദൃശ്യം സുഷാന്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്.അറസ്റ്റിലായ രണ്ട് പേരെയും പൊന്നാനി ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു