27 April 2024 Saturday

നന്നംമുക്ക് പഞ്ചായത്തില്‍ യുഡിഎഫ് മെമ്പര്‍മാരുടെ പ്രതിഷേധം പഞ്ചായത്തില്‍ ഉദ്ധ്യോഗസ്ഥരെ പൂട്ടിയിട്ടു'പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ യുഡിഎഫ് മെമ്പര്‍മാരുടെ പ്രതിഷേധം


പഞ്ചായത്തില്‍ ഉദ്ധ്യോഗസ്ഥരെ പൂട്ടിയിട്ടു'പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്തില്‍ യുഡിഎഫ് മെമ്പര്‍മാരുടെ പ്രതിഷേധം.കെട്ടി കിടക്കുന്ന ആയിരത്തിലതികം ഫയലുകള്‍ നീങ്ങുന്നില്ലെന്നാരോപിച്ചാണ് യുഡിഎഫ് മെമ്പര്‍മാര്‍ പ്രതിഷേധിച്ചത്.ബുധനാഴ്ച കാലത്ത് 11 മണിയോടെ ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധം തുടര്‍ന്നതോടെ ചങ്ങരംകുളം സിഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ ചങ്ങരംകുളം പോലീസെത്തി പ്രതിഷേധിച്ച മെമ്പര്‍മാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.മാസങ്ങളായി അത്യാവശ്യ ഫയലുകള്‍ പോലും നീങ്ങുന്നില്ലെന്നും സെക്രട്ടറി അടക്കമുള്ള ഉദ്ധ്യോഗസ്ഥര്‍ പല ദിവസങ്ങളിലും അവധിയിലാണെന്നും യുഡിഎഫ് മെമ്പര്‍മാര്‍ പറയുന്നു.1400 ല്‍ അതികം അപേക്ഷകള്‍ കെട്ടി കിടക്കുന്ന അവസ്ഥയാണെന്നും നനടപടിയില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നു യുഡിഎഫ് മെമ്പര്‍മാര്‍ പറഞ്ഞു