09 May 2024 Thursday

കള്ളപ്രചരണങ്ങൾ ജനം തള്ളും' ഇന്ത്യ മുന്നണിയെ ജനങ്ങൾ അധികാരത്തിലെത്തിക്കും:രമേഷ് ചെന്നിത്തല

ckmnews

കള്ളപ്രചരണങ്ങൾ ജനം തള്ളും' ഇന്ത്യ മുന്നണിയെ ജനങ്ങൾ അധികാരത്തിലെത്തിക്കും:രമേഷ് ചെന്നിത്തല


എടപ്പാൾ:മോഡിയുടെയും അമിത്ഷായുടേയും കള്ളപ്രചരണം തള്ളിക്കളഞ്ഞ് ജനം ഇന്ത്യ മുന്നണിയെ അധികാരത്തിലേറ്റുമെന്ന് എ ഐ സി സി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. പൊന്നാനി മണ്ഡലം യുഡിഎഫ് കൺവെൻഷനിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മോദിയുടെയും ആർഎസ്എസിന്റെയും ലക്ഷ്യം രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുകയാണെന്നും എന്നാൽ അത് രാജ്യത്തെ ജനം തള്ളുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കൺവെൻഷൻ പാണക്കാട് സാദിഖ് അലി തങ്ങൾ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. അജയ് മോഹൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഷറഫ് കോക്കൂർ സ്വാഗതം പറഞ്ഞു, പി കെ കുഞ്ഞാലിക്കുട്ടി, സ്ഥാനാർത്ഥി എം പി അബ്ദുസമദ് സമദാനി, ഇ. ടി. മുഹമ്മദ് ബഷീർ, പി. വി. അബ്ദുൽ വഹാബ് എംപി, പി എം എ സലാം, എം എൽ എമാരായ വി. ടി. ബൽറാം, കെ. പി. എ. മജീദ്, കുറുക്കോളി മൊയ്തീൻ, കെ.കെ.വആബിദ് ഹുസൈൻ തങ്ങൾ. സി ഹരിദാസ്, കാരയിൽ വാസു, അഡ്വ. ഷിബു, പി കെ. ഫിറോസ്, വി. കെ. ഫൈസൽ ബാബു, പി. പി. റഷീദ്, അനസ് മാസ്റ്റർ എന്നിവർ

സംസാരിച്ചു.