09 May 2024 Thursday

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ ആനക്കര കുമ്പിടി സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി

ckmnews

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞ ആനക്കര കുമ്പിടി സ്വദേശി ഒമാനിലെ സലാലയിൽ നിര്യാതനായി


എടപ്പാൾ:ആനക്കര കുമ്പിടി സ്വദേശി തോലത്ത് വീട്ടിൽ ജോയി.ടി.ടി (55) ഒമാനിലെ സലാലയിൽ നിര്യാതനായി.ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് അന്ത്യം.ഹ്യദയാഘാതത്തെ തുടർന്ന് രണ്ടാഴ്ചയായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.കഴിഞ്ഞ ആറ് വർഷമായി സലാലയിലെ സാദയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയാണ്.ഭാര്യ പ്രഭ ഇന്ദിര,മക്കളില്ല.സുൽത്താൻ ഖബൂസ് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് വരുമെന്ന് കൈരളി വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലപ്പാറ അറിയിച്ചു.