09 May 2024 Thursday

വെള്ളിയാഴ്ച പ്രാർത്ഥനക്ക് സമയം അനുവദിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ മാറഞ്ചേരി ഐടിഐ പ്രിൻസിപ്പാളിനെ ഉപരോധിച്ച് കെഎസ് യു

ckmnews

വെള്ളിയാഴ്ച പ്രാർത്ഥനക്ക് സമയം അനുവദിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ


മാറഞ്ചേരി ഐടിഐ പ്രിൻസിപ്പാളിനെ ഉപരോധിച്ച് കെഎസ് യു


എരമംഗലം:വെള്ളിയാഴ്ച പ്രാർത്ഥനക്ക് സമയം അനുവദിക്കുന്നില്ലെന്നാരോപിച്ചു കെ എസ് യു  പ്രിൻസിപ്പാളിനെ ഉപരോധിച്ചു.മാറഞ്ചേരി  ഐടിഐ പ്രിൻസിപ്പാളിനെയാണ് 

കെ എസ്‌ യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാരുടെ നേതൃത്ത്വത്തിൽ ഉപരോധിച്ചത്.ജുമാ നിസ്കാരത്തിന് പള്ളിയിലേക്ക് പോകുവാൻ അനുമതി നൽകുന്നില്ലെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.ആരാധനാ സ്വാതന്ത്ര്യം മൗലികാവകാശമാണെന്നും ആരുടേയും ഔദാര്യമല്ലെന്നും കണ്ണൻ നമ്പ്യാർ പറഞ്ഞു.ഇത്തരത്തിലുള്ള സംഭവങ്ങൾ അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾക്ക് പ്രാർത്ഥനക്ക് സമയം അനുവദിക്കണമെന്നും നേതാക്കൾ പ്രിൻസിപ്പാളിനോട് ആവശ്യപ്പെട്ടു.പ്രിൻസിപ്പാളുടെ പക്കൽ നിന്നും രേഖാമൂലം അനുമതി ലഭിച്ചതിന് ശേഷമാണ് കെ എസ് യു ഉപരോധം അവസാനിപ്പിച്ചത്‌.കണ്ണൻ നമ്പ്യാർക്ക് പുറമെ കെ എസ് യു നേതാക്കളായ ,റിയാസ് അത്താണി ,റാഷിദ് പുതുപൊന്നാനി എന്നിവരും സംഘത്തിലുണ്ടായിരുന്നു