09 May 2024 Thursday

സമരാഗ്നി ജാഥയുടെ മലപ്പുറം ജില്ലയിലെ മൂന്നാമത്തെ സ്വീകരണം നാളെ എടപ്പാളിൽ നടക്കും കെ സുധാകാരൻ,വിഡി സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും

ckmnews

സമരാഗ്നി ജാഥയുടെ മലപ്പുറം ജില്ലയിലെ മൂന്നാമത്തെ സ്വീകരണം നാളെ  എടപ്പാളിൽ നടക്കും


കെ സുധാകാരൻ,വിഡി സതീശൻ അടക്കമുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും 


എടപ്പാൾ: കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും സംയുക്തമായി നയിക്കുന്ന"സമരാഗ്നി" ജാഥയുടെ മലപ്പുറം ജില്ലയിലെ മൂന്നാമത്തെ സ്വീകരണം നാളെ (വെള്ളി) എടപ്പാളിൽ നടക്കും. കുറ്റിപ്പുറം റോഡിലെ ക്രസന്റ് പ്ലാസക്കു മുൻവശത്തെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സ്വീകരണ വേദി.ഉച്ചതിരിഞ്ഞു 3.30നു ആണ് യോഗം ആരംഭിക്കുന്നത്. ഗോവിന്ദ തീയേറ്ററിനു സമീപത്തു നിന്നും ജാഥനായകരെ കെപിസിസിയുടെ തുറന്ന വാഹനത്തിൽ പ്രവർത്തകരുടെയും പഞ്ചവാദ്യം, കാവടി, കളരിപയറ്റു, കോൽക്കളി ഉൾപ്പെടെയുള്ള വാദ്യ കലാരൂപങ്ങളുടെ അകംമ്പടിയോടെ സ്വീകരിക്കും. 

കുറ്റിപ്പുറം ഭാഗത്തു നിന്നും വരുന്ന പ്രവർത്തകരുടെ വാഹനങ്ങൾ ഗോവിന്ദ തീയേറ്ററിനു സമീപത്തെ ഗ്രൗണ്ടിലും പൊന്നാനി - തൃശൂർ ഭാഗത്തും നിന്നും വരുന്ന വാഹനങ്ങൾ എടപ്പാൾ ടൗണിൽ പ്രവർത്തകരെ ഇറക്കിയശേഷം പട്ടാമ്പി റോഡിലെ സഫാരി ഗ്രൗണ്ടിലും തൃശൂർ റോഡിലെ പ്രിമിയർ ലാബിന് സമീപത്തെ ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക്‌ ചെയ്യേണ്ടതാണെന്ന് സംഘാടക സമിതി അറിയിച്ചു.