09 May 2024 Thursday

ലിറ്റിൽ കിക്കേഴ്സ്: പുതിയ ബാച്ചിന് തുടക്കമായി

ckmnews


എടപ്പാൾ: ഫുട്ബോൾ ഫെഡറേഷൻ നൽകു തുപോലെ കേന്ദ്രികരണ പരിശീലനം നൽകി മികച്ച ഫുട്ബോൾ ടീം വാർത്തെടുക്കുന്നതിനായി ലക്ഷ്യമിട്ട് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന ലിറ്റിൽ കിക്കേഴ്സ് ഫുട്ബോൾ പരിശീലനത്തിന് തുടക്കമായി. പൊറൂക്കര യാസ് പോ മൈതാനത്തിൽ നടന്ന പരിപാടി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

 ബ്ലോക്ക്പ്രസിഡന്റ് സി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ

എൻ ആർ അനീഷ് , പ്രേമത ബ്ലോക്ക് അംഗങ്ങളായ അക്ബർ,ജയ ശ്രീ, ഷിജാ കൂട്ടാക്കിൽ, രാധിക പഞ്ചായത്ത് മെമ്പർ ക്ഷമ റഫീഖ്, തുടങ്ങി, യാസ് പോക്ലബ് പ്രവർത്തകർ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ആർ ഗായത്രി സ്വാഗതം പറഞ്ഞു.പൊന്നാനി ബ്ലോക്ക് പരിധിയിലുള്ള കുട്ടികളെ സെലക്ഷൻ ട്രയലിലൂടെ തെരഞ്ഞെടുത്താണ് ഇത്തരമൊരു പദ്ധതി യാസ്പൊ സ്പോർട്സ് ആക്കാദമിയുടെ സഹായത്തോടെ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നത്.