09 May 2024 Thursday

കൈ പുസ്തകം രചിച്ച് നിർധന യുവതികളുടെ വിവാഹത്തിന് ഫണ്ട്‌ സമാഹരിച്ച് യുവ എഴുത്തുകാരൻ

ckmnews

കൈ പുസ്തകം രചിച്ച് നിർധന യുവതികളുടെ വിവാഹത്തിന് ഫണ്ട്‌ സമാഹരിച്ച് യുവ എഴുത്തുകാരൻ


പെരുമ്പടപ്പ്: യുവ എഴുത്തുകാരൻ റംഷാദ് സൈബർമീഡിയ രചിച്ച അൽഫിയ എന്ന പെൺകുട്ടി എന്ന പുസ്തകത്തിന്റെ അനുബന്ധ പ്രവർത്തനങ്ങൾ ശ്രദ്ധയമാകുന്നു.കൈപുസ്തകം രചിച്ച് വിൽപന നടത്തി വരുമാനം ഉണ്ടാക്കി സേവന രംഗത്ത് ഉപയോഗപ്പെടുത്തിയാണ് യുവ എഴുത്തുകാരൻ റംഷാദ്  സൈബർമീഡിയ ശ്രദ്ധേയനാവുന്നത്‌.ആയിരം പുസ്തകങ്ങൾ പുറത്തിറക്കി രണ്ട് ലക്ഷത്തിലധികം തുക സമാഹരിച്ചാണ് ലഭിച്ച തുക നിർധന യുവതികളുടെ വിവാഹത്തിന് റംഷാദ് സമ്മാനിച്ചാ ണ് വ്യത്യസ്തനായത്. 


അടുത്തിടെ പുസ്തകത്തിന്റെ ഉള്ളടക്കത്തെ കുറിച്ചും കാരുണ്യ പ്രവർത്തനങ്ങളെ കുറിച്ചും തുറന്ന ചർച്ച സംഘടിപ്പിച്ചിരുന്നു.സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയിലെ അധ്യാപകരും വിദ്യാർത്ഥികളുമാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയത്.സോനാരെ വാട്സ്ആപ് കൂട്ടായ്മ,കാരുണ്യം ചാരിറ്റബിൾ ട്രെസ്റ്റ്, ഇ മൊയ്‌തു മൗലവി ചാരിറ്റബിൾ സൊസൈറ്റി, ഖുർആൻ ഓൺലൈൻ സ്റ്റഡി ഗ്രൂപ്പ്‌, ടീം ഇ ആർ എം എന്നീ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായ ഹസ്തം ലഭിച്ചതായി ചാരിറ്റി കോർഡിനേറ്റർ സാബിർ ചങ്ങനാത്ത് അറിയിച്ചു. 2022 ഡിസംബർ 31 നാണ് പുസ്തകം വായനക്കാരിലേയ്ക്ക് എത്തിയത്.മുൻമന്ത്രിയും തവനൂർ എംഎൽഎയുമായ കെടി ജലീൽ ആണ് പ്രകാശനം നിർവഹിച്ചിരുന്നത്.മാപ്പിളപ്പാട്ട് ഗായകൻ സലീംകോടത്തൂർ,ഹന്നസലീം ഇരുവരും ചേർന്നാണ് പുസ്തകം ഏറ്റുവാങ്ങിയത്.പുസ്തകത്തെ സ്വീകരിച്ച അനുവാചകരോടും സഹകരിച്ചവരോടും പുസ്തകത്തിന്റെ അകവും പുറവും ബഹുമുഖതലത്തിൽ എത്തിച്ച മാധ്യമ പ്രവർത്തകരോടും രചയിതാവ് റംഷാദ് സൈബർമീഡിയയും സുഹൃത്തുക്കളും നന്ദിയും കടപ്പാടും അറിയിച്ചു.