09 May 2024 Thursday

എടപ്പാൾ പുള്ളുവൻ പടിയിൽ തെരുവുനായ്ക്കളുടെ അക്രമത്തിൽ കോഴികൾ ചത്തു

ckmnews



എടപ്പാൾ:തെരുവുനായ്ക്കളുടെ അക്രമത്തിൽ കോഴികൾ ചത്തു.പുള്ളുവൻപടി കോലത്രയിൽ കളരിക്കൽ പറമ്പിൽ അപ്പുണ്ണിയുടെ വീട്ടിലെ പത്തോളം വരുന്ന നാടൻ കോഴികളെയാണ് തെരുവുനായ്ക്കൾ കടിച്ചു കൊന്നത്.രാവിലെ വീട്ടുക്കാർ പുറത്തിറങ്ങിയപ്പോഴാണം സംഭവം അറിയുന്നത്. കൂട് തകർത്താണ് തെരുവ് നായ്ക്കൾ കോഴികൾക്ക് നേരെ അക്രമം നടത്തിയത്.നാല് കോഴികളെ കൂടിന് സമീപം കൊന്നിട്ട നിലയിലാണ് ആറ് കോഴികളെ കൊണ്ടുപോയി 

ഭക്ഷിച്ചിട്ടുണ്ട്. കോലത്ര പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം രൂക്ഷമാണന്ന് നാട്ടുകാർ പറയുന്നു.വിദ്യാർത്ഥികളടക്കം പ്രദേശത്ത് പലർക്കും നേരെ തെരുവ്നായക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.പ്രദേശത്തെ വളർത്തു മൃഗകളങ്ങൾക്കും തെരുവ് നായ്ക്കൾ ഭീക്ഷണി ആവുന്നുണ്ടെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്