09 May 2024 Thursday

പരിരക്ഷാ കുടുംബ സംഗമം: സ്വാഗത സംഘമായി രുപികരിച്ചു

ckmnews



എടപ്പാൾ : ഗ്രാമ പഞ്ചായത്തിലെ കിടപ്പു രോഗികളുള്ള കുടുംബങ്ങളിലെ ആളുകൾക്ക് രോഗീ പരിചരണത്തെ സംബന്ധിച്ച് പരിശീലനം നല്കാനും, അവരുടെ നിർദ്ദേശങ്ങളും, അഭിപ്രായങ്ങളും അറിയാനുമായി വിപുലമായ കുടുംബ സംഗമം നടത്താനായി സ്വാഗത സംഘം രൂപീകരിച്ചു. യോഗം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം, എ, നജീബ് ഉദ്ഘാടനം

ചെയ്തു. വൈസ് പ്രസിഡന്റ്‌ ഫസീല നജീബിന്റെ അധ്യക്ഷത വഹിച്ചു.

.ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ മുഹമ്മദ്‌ ഫസൽ മുഖ്യ പ്രഭാഷണം നടത്തി.

ശ്രീജ പാറക്കൽ, ഷീജ ബിന്ദു, ദിലീപ് എരുവാപ്ര, ഉണ്ണികൃഷ്ണൻ, എന്നീ മെമ്പർമാരും, ജെ, എച്ച്. എ , രാജേഷ്, മണിലാൽ, എച്ച്ഐ , ശോഭന കുമാരി, ശങ്കര നാരായണൻ, ദിവാകരൻ മാഷ്, മോഹനൻ പാക്കത്, ഹസൻ ഫിറ്റ്‌വെൽ, യുസഫ് എംകെ, എന്നീ സാമൂഹ്യ പ്രവത്തകരും സംബന്ധിച്ചു. വിപുലമായ കലാപരിപാടികളോടെ സംഗമം നടത്താൻ തീരുമാനിച്ചു.ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സതീഷ് അയ്യാപ്പിൽ സ്വാഗതം പറഞ്ഞു.