09 May 2024 Thursday

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിലിന് ആദരം

ckmnews

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിലിന് ആദരം


എടപ്പാൾ: വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് അയ്യാപ്പിലിന് കുളങ്കര ക്ഷേത്ര ഭാരവാഹികളുടെ ആദരം. താലപൊലി മഹോത്സവത്തോടനുബന്ധിച്ച് കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന  നടത്തുന്നതിന് നേതൃത്വം നൽകുകയും ഉത്സവ ശേഷം ഹരിത കർമ്മ സേനയെ ഉപയോഗപ്പെടുത്തി പൂര പറമ്പിലെ പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് നീക്കം ചെയ്യുകയും ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി  പ്രവർത്തിക്കുകയും ചെയ്തതിനാണ് പുരസ്കാരം നൽകി ആദരിച്ചത്. ഗ്രാമ പഞ്ചായത്തിൻ്റെയും ക്ഷേത്ര കമ്മിറ്റിയുടെയും ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും ഹരിത കർമ്മ സേനയുടേയും സഹ പ്രവർത്തകരുടെയും അകമഴിഞ്ഞ സഹകരണമാണ് ഉണ്ടായത് പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് സതീഷ് അയ്യാപ്പിൽ പറഞ്ഞു.

സെക്രട്ടറി മോഹൻദാസ് ഞാണത്തിൽ അധ്യക്ഷനായി.

ട്രഷറർ യു. വിശ്വനാഥൻ മാസ്റ്റർ, എം ശങ്കര നാരായണൻ, എൻ. ചന്ദ്ര ബോസ്, ഇ.വി. അനീഷ് , എ. വേലായുധൻ നായർ, യു അരവിന്ദൻ, ഷോണ കൃഷ്ണൻ, ഒ.കൃഷ്ണൻ, ഏട്ടൻ ശുകപുരം, വിനോദ്, എന്നിവർ പ്രസംഗിച്ചു