09 May 2024 Thursday

അസിക് റഹ്മാൻ എടപ്പാൾ ജെസിഐ പ്രസിഡന്റായി ചുമതലയേറ്റു

ckmnews


എടപ്പാൾ: ജൂനിയർ ചേമ്പർ ഇന്റർനാഷണൽ എടപ്പാൾ ലോക്കൽ ഓർഗനൈസേഷന്റെ മുപ്പത്തിമൂന്നാമത്‌ പ്രസിഡന്റായി ജെസി അസിക് റഹ്മാനും സെക്രട്ടറിയായി അജ്മൽ ഹുസൈനും ട്രഷററായി വിപിൻ വിജയനും സ്ഥാനമേറ്റു. എടപ്പാൾ ഫോറം സെന്ററിൽ നടന്ന പരിപാടിയിൽ ഫോറം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ധിഖ് മുഖ്യാഥിതിയായിരുന്നു. ജെസിഐ കമൽപത്ര അവാർഡ് ,ടോബിപ് അവാർഡ്(ബിസിനസ് ,

ഇൻഡസ്ടറി ,പേഴ്സൺ ) ,ഔട്‍സ്റ്റാൻഡിങ് മീഡിയ പേഴ്‌സൺ അവാർഡ് ,സൊലിയൂട്ട് ദി സൈലന്റ് സ്റ്റാർ എന്നീ അവാർഡുകൾ പരിപാടിയിൽ സമ്മാനിച്ചു.

ജെസിഐ എടപ്പാൾ ചപ്റ്റർ പുതിയ പ്രസിഡൻ്റായി അസിക് റഹ്മാൻ ചുമതലയേറ്റു. ജെസിഐ പ്രസിഡൻ്റ് അസിക് റഹ്മാൻ, പാസ്ററ് പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ്, ppp ചിത്ര കെ.എസ്, പ്രോഗ്രാം ഡയറക്ടർ ഗസൽ അഹമ്മദ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡൻ്റ് എം. എ. നജീബ്, എടപ്പാൾ ഗവ hss പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ, പൂക്കരത്തറ dhohss പ്രിൻസിപ്പൽ കെ.എം. ബെൻഷ, വിപിൻ വിജയൻ, ജാബിർ, ലയൺസ് ക്ലബ്, വ്യാപാരി സംഘടനാ ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. സംഗീത വിരുന്നും അരങ്ങേറി.