09 May 2024 Thursday

ജെസിഐ എടപ്പാൾ മുപ്പത്തിമൂന്നാമത് ഇൻസ്റ്റലേഷൻ പ്രോഗ്രാം ജനുവരി 31ന് എടപ്പാൾ ഫോറം സെന്ററിൽ വെച്ച് നടത്തും

ckmnews

ജെസിഐ എടപ്പാൾ മുപ്പത്തിമൂന്നാമത് ഇൻസ്റ്റലേഷൻ പ്രോഗ്രാം ജനുവരി 31ന് എടപ്പാൾ ഫോറം സെന്ററിൽ വെച്ച് നടത്തും


എടപ്പാൾ:യുവ ജന സംഘടനയായ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ എടപ്പാൾ ലോക്കൽ ഓർഗനൈസേഷന്റെ മുപ്പത്തിമൂന്നാമത്‌ പ്രസിഡന്റ് ഇൻസ്റ്റലേഷൻ പ്രോഗ്രാമിന്റെ ഭാഗമായി 2024 കാലഘട്ടത്തേക്കുള്ള പ്രെസിഡന്റായി ജെസി അസിക് റഹ്മാൻ ,സെക്രട്ടറി അജ്മൽ  ഹുസൈൻ ,ട്രെഷറർ വിപിൻ വിജയൻ എന്നിവർ നാളെ സ്ഥാനമേൽക്കും.പരിപാടിയിൽ മുഖ്യാഥിതി ആയി ഫോറം ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ധിഖ് പങ്കെടുക്കും .ജെസിഐ കമൽപത്ര അവാർഡ് ,ടോബിപ് അവാർഡ്(ബിസിനസ് ,

ഇൻഡസ്ടറി ,പേഴ്സൺ ) ,ഔട്‍സ്റ്റാൻഡിങ് മീഡിയ പേഴ്‌സൺ അവാർഡ് ,സൊലിയൂട്ട്  ദി സൈലന്റ് സ്റ്റാർ എന്നീ അവാർഡുകൾ പരിപാടിയിൽ സമ്മാനിക്കും .കമൽപത്ര അവാർഡിന് ആർക്കിടെക്റ്റ് മുഹമ്മദ് നസീബ് ഐ 3 അസ്സോസിയേറ്റ് ,ടോബിപ് കാറ്റഗറി ഇൻഡസ്ടറി സാറാ ഗോൾഡ് മാനേജിങ് ഡയറക്ടർ സലിം വെള്ളക്കടവിൽ ,ടോബിപ് കാറ്റഗറി ബിസിനെസ്സ് അൻവർ എ ബി എം ഫോട്ടോഗ്രാഫി ,ടോബിപ് കാറ്റഗറി പേഴ്സൺ ജാഫർ ശുകപുരം ,ഔട്‍സ്റ്റാന്റിങ്‌ മീഡിയ പേഴ്സൺ മനോരമ എടപ്പാൾ റിപ്പോർട്ടർ ശ്രീജിത്ത് എടപ്പാൾ ,സൊലിയൂട്ട് ദി സൈലന്റ് സ്റ്റാർ അവാർഡ് ഇ സ  സുകുമാരൻ. ഔട്ട്സ്റ്റാൻഡിങ് യന്ഗ് പേഴ്സൺ അവാർഡ് വിപിൻ വിജയൻ എന്നിവർക്ക് നൽകും് .ജെസിഐ പാസ്ററ് പ്രസിഡന്റ് അഷ്‌റഫ് ,പ്രോഗ്രാം ഡയറക്ടർ ഗസൽ ,അസിക് റഹ്മാൻ ,വിപിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു