09 May 2024 Thursday

മൂതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു

ckmnews

മൂതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ആഘോഷിച്ചു


എടപ്പാൾ:മൂതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം വർണ്ണ പൊലിമയോടെ ഭക്ത്യാദരപൂർവം ആഘോഷിച്ചു.ജനുവരി 16നാണ് എടപ്പാൾ മൂതൂർ ശ്രീ കല്ലാനിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറിയത്.സമാപന ദിവസമായ ചൊവ്വാഴ്ച വിവിധ ദേശങ്ങളിൽ നിന്നുള്ള  വരവുകൾ ഉത്സവാഘോഷത്തിന് വർണ്ണ പൊലിമയേകി.ഉത്സവ ദിനത്തിൽ കാലത്ത് പ്രത്യേകപൂജകളും വഴിപാടുകളൂം നടന്നു. ശീവേലിയ്ക്ക് ശേഷം ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂരം എഴുന്നള്ളിപ്പ് നടന്നു . ഉച്ചയ്ക്ക് നടന്ന എഴുന്നൊള്ളിപ്പിന് അരിയല്ലൂർ അനന്തനാരായണ ശർമ്മയുടെയും കലാമണ്ഡലം കുട്ടി നാരായണൻ്റെയും നേതൃത്വത്തിലുള്ള മേജർസെറ്റ് പഞ്ചവാദ്യം  മേളം കൊഴുപ്പേകി.ക്ഷേത്ര ചടങ്ങിൻ്റെ ഭാഗമായി മണ്ണാർത്തിറ പൂതനും വഴിപാടിൻ്റെ ഭാഗമായുള്ള കരിങ്കാളികളും ക്ഷേത്ര മുറ്റത്തെത്തി.ദീപാരാധനയ്ക്ക് ശേഷം ഫാൻസി വെടിക്കെട്ടും രാത്രിയിൽ പോരൂർ ഉണ്ണികൃഷ്ണൻ്റെയും അത്താളൂർ ശിവൻ്റെയും നേതൃത്വത്തലുള്ള ഡബിൾ തായമ്പകയും ഉത്സവത്തിന് മാറ്റുകൂട്ടി.ശേഷം ഫ്രണ്ട്സ് കല്ലാനിക്കാവിൻ്റെ നേതൃത്വത്തിലുള്ള സംഗീത നിശയും നടന്നു.ഫെബ്രുവരി 6നാണ് ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഗുരുതി ചടങ്ങുകൾ നടത്തുക.