09 May 2024 Thursday

പ്രസിദ്ധമായ കല്ലാനിക്കാവ് താലപ്പൊലി മഹോത്സവം ഇന്ന് നടക്കും

ckmnews

പ്രസിദ്ധമായ കല്ലാനിക്കാവ് താലപ്പൊലി  മഹോത്സവം ഇന്ന് നടക്കും


എടപ്പാൾ: മുതൂർ കല്ലാനിക്കാവ്  താലപ്പൊലി  മഹോത്സവം ഇന്ന് വിവിധ പരിപാടികളോടെ ആഘോഷിക്കും.വിശേഷാൽ പൂജകൾ വഴിപാടുകൾ പറവെപ്പ് ശീവേലി എഴുന്നള്ളിപ്പ് മേളം ഉച്ചപൂജ ഗജവീരന്മാരുടെ അകമ്പടിയോടെ പകൽ പൂരം എഴുന്നള്ളിപ്പ് മേളം മണ്ണാർതിറ പൂതൻ ക്ഷേത്ര ചടങ്ങ്  വരവ് തുടർന്ന് ദേശ വരവുകളും ഉണ്ടാകും ദീപാരാധനയ്ക്ക് ശേഷം ഫാൻസി വെടിക്കെട്ട് തുടർന്ന് കേളി ഡബിൾ തായമ്പക സംഗീത നിശ കൊമ്പ് പറ്റ് കുഴൽപ്പറ്റ് കളംപാട്ട്

രാത്രി പൂരം എഴുന്നൊള്ളിപ്പ് പഞ്ചവാദ്യം മേളം  ഇടയ്ക്ക പ്രദക്ഷിണം കള പ്രദക്ഷണം കൂറവലി കൂട്ടവെടിയോടെ ഉത്സവത്തിന് സമാപനമാകും