09 May 2024 Thursday

ശുകപുരം ദക്ഷിണാമൂർത്തി ക്ഷേത്രം നവീകരണ കമ്മിറ്റി രൂപീകരിച്ചു

ckmnews



എടാൾ: കേരളത്തിലെ പ്രധാന ഗ്രാമ ക്ഷേത്രത്തിൽ പെട്ടതും ചിരപുരാതനവുമായ ശുകപുരം ശ്രീ ദക്ഷിണാമൂർത്തി ക്ഷേത്രത്തിലെ നവീകരണപ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ക്ഷേത്രം ഓഫീസിൽ ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ അധ്യക്ഷതയിൽ ചേർന്നു.

ശ്രീകോവിൽ, നാലമ്പലംമുതലായവ നവീകരിക്കുക, ഊട്ടുപുര നിർമാണം,കുളപ്പുര നിർമ്മാണം,പ്രദക്ഷിണവഴി നിർമ്മാണം തുടങ്ങി ആറ് കോടിയോളം രൂപയുടെ പദ്ധതികൾ ആണ് വിവിധ ഘട്ടങ്ങളിലായി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.ദേവഹിതം അറിയുന്നതിനായി പ്രശസ്ത ജ്യോതി ഷികളുടെ നേതൃത്വത്തിൽ ദേവപ്രശ്നം നടത്തുവാൻ തീരുമാനിച്ചു.

ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ ചെയർമാൻ ആയും മുൻ ഗുരുവായൂർ /ശബരിമല മേൽശാന്തി കുത്തുള്ളി കൃഷ്ണൻ നമ്പൂതിരി (വർക്കിങ് ചെയർമാൻ)പുഴമ്പ്രം മഹേഷ്‌ നമ്പൂതിരി (കൺവീനർ )ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ സദാനന്ദൻ കാരാട്ട് (ജോ :കൺവീനർ )ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എൻ. ഉണ്ണികൃഷ്ണൻ (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.യോഗത്തിന് മുന്നോടിയായി ക്ഷേത്രത്തിൽ പൂന്തോട്ടം വച്ച് പിടിപ്പിക്കുന്നതിന്റെ ഭാഗമായി തൈ നടലും നടന്നു. മലബാർ ദേവസ്വം ബോർഡ്‌ മുൻ ഏരിയ ചെയർമാൻ യു പി പുരുഷോത്തമന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപെടുത്തി.കോലത്ത് ശാസ്ത്രശർമൻ, ഭവത്രാധൻ മാസ്റ്റർ,ശ്രീരാമനുണ്ണി മാഷ്, പള്ളിശ്ശേരി നാരായൺ നമ്പൂതിരി, അച്യുതൻ മാഷ്,സത്യൻ വാര്യർ,മണി ശുകപുരം,ഷോണ കൃഷ്ണൻ, രാജേഷ്,വിനോദ് എന്നിവർ സംസാരിച്ചു