09 May 2024 Thursday

ബൈക്കപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരണപെട്ടു

ckmnews


ചങ്ങരംകുളം : എടപ്പാളിലെ സ്വകാര്യ ബാറിന് മുന്നിൽ കഴിഞ്ഞ 9 ന് രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു .അമിത വേഗതിയിൽ എത്തിയ ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ ടീ ഷോപ്പിന്റെ തൂണിൽ ഇടിച്ചു മറിയുകയായിരുന്നു. ബൈക്കിൽ ഉണ്ടായിരുന്ന രണ്ട് പേരും തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തുയ്യം സ്വദേശി വിസ്നേഷ് രാജ്( 32)ആണ് മരണപ്പെട്ടത്.