09 May 2024 Thursday

കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

ckmnews



എടപ്പാൾ: ശുകപുരം കുളങ്കര താലപൊലി മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിൻ്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെയും നേതൃത്വത്തിൽ കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷ ഓഫീസർ യു എം ദീപ്തി, ഹെൽത്ത് സൂപ്ര വൈസർ സി.ആർ.ശിവപ്രസാദ്, കെ. ശോഭനകുമാരി, കെ.സി.മണിലാൽ, KG നിനു, സതീഷ് അയ്യാപ്പിൽ, ഒ.അലി എന്നിവർ നേതൃത്വം നൽകി. ജില്ലാ മൊബൈൽ ലാബ് യൂണിറ്റിൻ്റെ സഹകരണത്തോടെ ഭക്ഷ്യ സാംപിൾ പരിശോധനയും നടത്തി. പരിശോധനകൾ തുടരുമെന്നും വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷണം പാകം ചെയ്ത് വിൽക്കുന്നവർക്കെതിരെ നിയമ നടപടി സ്ഥീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.