09 May 2024 Thursday

പെരുമ്പടപ്പിൽ രണ്ടര വയസുകാരിയായ മകളെയും കൊണ്ട് മാതാവ് കിണറ്റിൽ ചാടി കുഞ്ഞ് മരിച്ച സംഭവം മാതാവിനെതിരെ പെരുമ്പടപ്പ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു

ckmnews

പെരുമ്പടപ്പിൽ രണ്ടര വയസുകാരിയായ മകളെയും കൊണ്ട് മാതാവ് കിണറ്റിൽ ചാടി കുഞ്ഞ് മരിച്ച സംഭവം


മാതാവിനെതിരെ 

പെരുമ്പടപ്പ് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു


ചങ്ങരംകുളം:പെരുമ്പടപ്പ്‌ പട്ടേരിയില്‍ രണ്ടര വയസ്സുള്ള മകളോടൊപ്പം കിണറ്റിൽ ചാടിയതിനെ തുടർന്ന് കുഞ്ഞ് മരിച്ച  സംഭവത്തില്‍ മാതാവ്‌ ഹസീനക്കെതിരെ പെരുമ്പടപ്പ്‌ പോലീസ്‌ കൊലക്കുറ്റത്തിന്‌ കേസെടുത്തു.പെരുമ്പടപ്പ്‌ പട്ടേരി പേരോത്തയില്‍ റഫീക്കിന്റെ ഭാര്യ ഹസീനയാണ്‌ മകളുമായി കിണറ്റില്‍ ചാടിയത്. തുടർന്ന് രണ്ടര വയസ്സുകാരിയായ മകള്‍ ഇശാമെഹ്റിൻ മരണപ്പെടുകയും,ഹസീന പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തിരിന്നു.പെരുമ്പടപ്പ്‌ പോലീസും പൊന്നാനി ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ്‌ ഇരുവരെയും പുറത്തെടുത്തത്‌