09 May 2024 Thursday

സംസ്ഥാന തല മിനിയേച്ചര്‍ എക്സ്പോ ജനുവരി 14 ന് കുറ്റിപ്പുറത്ത് നടക്കും

ckmnews



കുറ്റിപ്പുറം:കേരളത്തിലെ 14 ജില്ലകളില്‍ നിന്നുള്ള മിനിയേച്ചര്‍ കലാകാരന്മാര്‍ പങ്കെടുക്കുന്ന മിനിയേച്ചര്‍ എക്സ്പോ സീസണ്‍ 2 ജനുവരി 14 ന് കുറ്റിപ്പുറത്ത് വെച്ച് നടക്കും.കുറ്റിപ്പുറം നിളയോര പാര്‍ക്കില്‍ വൈകീട്ട് മൂന്ന് മണിക്ക് പരുപാടി ആരംഭിക്കും.ഇരുനൂറ്റിയമ്പതില്‍ പരം വ്യത്യസ്തമായ ഹാന്‍ഡ്മെയ്ഡ് മിനിയേച്ചര്‍ കലാസൃഷ്ടികള്‍ പരുപാടിയില്‍ പ്രദര്‍ശിപ്പിക്കും.