09 May 2024 Thursday

മോഹനേട്ടന്‍ അനുസ്മരണ പുരസ്കാര സമര്‍പ്പണ ചടങ്ങ് എരംമംഗലത്ത് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു

ckmnews

മോഹനേട്ടന്‍ അനുസ്മരണ പുരസ്കാര സമര്‍പ്പണ ചടങ്ങ് എരംമംഗലത്ത് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു


എരമംഗലം:മോഹനേട്ടന്‍ അനുസ്മരണ പുരസ്കാര സമര്‍പ്പണ ചടങ്ങ് എരംമംഗലത്ത് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്തു.ആലംകോട് ലീലാകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുന്‍ നിയമസഭ സ്പീക്കര്‍  വിഎം സുധീരന്‍ അധ്യക്ഷത വഹിച്ചു.രമേഷ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി.ഇടി മുഹമ്മദ് ബഷീര്‍ എംപി ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.മോഹനേട്ടന്‍ അനുസ്മരണ പുരസ്കാരം പ്രശസ്ഥ ഗായകന്‍ എംജി ശ്രീകുമാറിന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സമ്മാനിച്ചു.പ്രൊഫസര്‍ കവനാട് മുഹമ്മദിന്റെ പേരിലുള്ള പുരസ്കാരം ജയകുമാര്‍ ഐഎഎസിനും ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ പേരിലുള്ള പുരസ്കാരം മനോരമ ബ്യൂറോ ചീഫ് സുജിത്ത് നായര്‍ക്കും ചടങ്ങില്‍ ഗവര്‍ണ്ണര്‍ സമ്മാനിച്ചു.നിലമ്പൂര്‍ ആയിഷക്കും,ഡോക്ടര്‍ അമ്മിണി തമ്പുരാട്ടിക്കും പ്രമുഖ വ്യവസായി സുബൈറിനും സാമൂഹ്യ പ്രവര്‍ത്തകന്‍ മരളീധരനും ചടങ്ങില്‍ ഗവര്‍ണ്ണര്‍ പുരസ്കാരം നല്‍കി.രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.കനത്ത സുരക്ഷയോടെയാണ് ഗവര്‍ണ്ണര്‍ പരിപാടിക്ക് എത്തിയത്