09 May 2024 Thursday

ഗവർണർ ഉന്ന് എരമംഗലത്ത്'പ്രതിഷേധം കണക്കിലെടുത്ത് വൻസുരക്ഷ ഗവർണർക്കെതിരെ പ്രതിഷേധ ബാനറുകൾ

ckmnews

ഗവർണർ ഉന്ന് എരമംഗലത്ത്'പ്രതിഷേധം കണക്കിലെടുത്ത് വൻസുരക്ഷ


ഗവർണർക്കെതിരെ പ്രതിഷേധ ബാനറുകൾ 


ചങ്ങരംകുളം:അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനായി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് എരമംഗലത്ത് എത്തും.പ്രതിഷേധം കണക്കിലെടുത്ത് വൻസുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.ഇതിനിടെ ഗവർണർകാനെതിരെ എരമംഗലത്ത് പ്രതിഷേധ ബാനറകൾ ഉയർന്നു, മിസ്റ്റർ ചാൻസിലർ ഇത് നിങ്ങളുടെ ബ്ലഡി ക്രിമിനൽസുകൾ ഒരുപാട് ഉള്ള സ്ഥലമാണ് സൂക്ഷിക്കുക, MISTER CHANCELLOR YOU ARE NOT WELCOME HERE എന്നീ മുദ്രാവാക്യങ്ങൾ എഴുതിയാണ് ബാനറുകൾ ഉയർന്നത്.എസ്എഫ്ഐ പൊന്നാനി എസി എന്ന പേരിലാണ് ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.ഇന്ന് 11 മണിക്ക് നടക്കുന്ന പി ടി മോഹനകൃഷ്ണൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാനാണ് കേരള ഗവർണർ ആരിഫ്ഖാൻ എരമംഗലത്ത് എത്തുന്നത്.ഗവർണറെ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുപ്പിക്കുന്നതിൽ വിവിധ സംഘടനകൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രതിഷേധം അറിയിച്ചിരുന്നു.തൃശൂരിൽ നിന്ന് റോഡു മാർഗം എരമംഗലത്തേക്ക് എത്തുന്ന ഗവർണർക്ക് സുരക്ഷ ഒരുക്കാൻ മലപ്പുറം ജില്ലക്കു പുറമേ തൃശൂർ,പാലക്കാട് ജില്ലകളിൽ നിന്നുള്ള മുതിർന്ന പൊലീസ് സംഘം ഇന്ന് എരമംഗലത്ത് എത്തിച്ചേരും.