09 May 2024 Thursday

അരുണിമ: ഇല ഭക്ഷണ പച്ചക്കറികളുടെ നടീൽ ഉദ്ഘാടനം നടത്തി

ckmnews


എരമംഗലം: പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് 2023 - 24 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വനിതകൾക്കായി നടപ്പിലാക്കുന്ന അരുണിമയുടെ ഭാഗമായി ചീര, പാലക് ചീര തുടങ്ങിയ ഇല ഭക്ഷണ പച്ചക്കറികളുടെ നടീൽ ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കറ്റ് . ഇ. സിന്ധു ഉദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ താജുന്നിസ അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് സൗദാമിനി, പി അജയൻ , വെളിയംകോട് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഹുസൈൻ പാടത്തെകയിൽ , മുസ്തഫ, വേലായുധൻ , ഹസീന കൃഷി അസിസ്റ്റൻറ് ഡയറക്ടർ വിനയൻ എം.വി. വെളിയംകോട് കൃഷിഭവൻ കൃഷി അസിസ്റ്റൻറ് ദീപ.കെ കെ , കൃഷിക്കൂട്ടം പ്രതിനിധി സുബൈദ, കൃഷിക്ക് സ്ഥലം വിട്ടു നൽകിയ ഹനീഫ ഹാജി തുടങ്ങിയവർ സംസാരിച്ചു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിനും വിളർച്ച പോലുള്ള ലക്ഷണങ്ങളും കുറച്ചു കൊണ്ടുവരിക എന്നതാണ് പദ്ധതിയുടെ ഉദേശ്യം.