09 May 2024 Thursday

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews



തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് കാരണം.ഇത്തരം പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന്റെ സാഹചര്യത്തില്‍ ഇന്ന് നാല് ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.


പത്തനംതിട്ട, ആലപ്പുഴ ഇടുക്കി മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിരിക്കുന്നത്. മലയോര മേഖലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ചൊവ്വാഴ്ച ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. ബുധനാഴ്ച മഴ ശക്തമാകാനുള്ള സാധ്യത പരിഗണിച്ച് തീരവാസ മേഖലയിൽ താമസിക്കുന്നവർക്കും മലയോര മേഖലയിൽ താമസിക്കുന്നവർക്കും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.